സിദ്ധരാമയ്യയെ നേരിടാൻ ആര്? നിർണായക സൂചന നൽകി ബി.എസ് യെദ്യൂരപ്പ
കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ.
BS Yediyurappa
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യയെ നേരിടാൻ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ. കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് യെദ്യൂരപ്പയാണ്. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയാണ് ഇവിടത്തെ എം.എൽ.എ.
കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകൻ ബി.വൈ വിജയേന്ദ്ര വരുണയിൽനിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ബംഗളൂരുവിൽ അടിയന്തരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം.
മുസ്‌ലിംകളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദ്യൂയരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും വീതിച്ചുനൽകിയതിൽ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന് മുസ്‌ലിംകൾക്കും അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് 70 സീറ്റിൽ കൂടുതൽ നേടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
Adjust Story Font
16