Quantcast

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും

പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

MediaOne Logo

Web Desk

  • Updated:

    2021-09-18 04:51:28.0

Published:

18 Sep 2021 4:46 AM GMT

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും
X

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) യുടെ അനുമതി ലഭിക്കാൻ വൈകുമെന്ന് സൂചന. പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്​ടോബർ അഞ്ചിനാണ് ലോകാരോഗ്യ സംഘടന വിദഗ്​ധസമിതി യോഗം ചേരുക.

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ച വാക്​സിനുകളിലൊന്നാണ് ഭാരത്​ ബയോടെക്ക്​ നിർമിക്കുന്ന കോവാക്സിന്‍. ജൂലൈ ഒമ്പതിന്​ തന്നെ കോവാക്​സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാജ്യങ്ങളും വാക്​സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ ഉള്‍പ്പെടെ ദുരിതത്തിലാണ്.

TAGS :

Next Story