പരിവര്‍ത്തിത മുസ്‍ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സ്റ്റാലിന്‍
ഇസ്‌ലാം മതം സ്വീകരിച്ച പിന്നാക്ക വിഭാഗത്തിലെ അംഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതായി എം.എം.കെ നേതാവ് എം.എച്ച് ജവഹറുല്ല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവും
എം.കെ സ്റ്റാലിന്‍
ചെന്നൈ: പിന്നാക്ക വിഭാഗത്തില്‍ നിന്നും ഇസ്‍ലാം മതം സ്വീകരിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഇസ്‌ലാം മതം സ്വീകരിച്ച പിന്നാക്ക വിഭാഗത്തിലെ അംഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതായി എം.എം.കെ നേതാവ് എം.എച്ച് ജവഹറുല്ല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയർത്താൻ സ്വീകരിച്ച നടപടികൾ പോലെ ഡിഎംകെ സർക്കാർ ഇക്കാര്യവും പരിഗണിക്കുമെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിഅതേസമയം സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. സർക്കാരിന്റെ നയപ്രഖ്യാപനം നിയമസഭയിൽ അതുപോലെ വായിക്കേണ്ടതു ഗവർണറുടെ കടമയാണെന്നും എന്നാൽ, തന്‍റെ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഇടമാക്കി ഗവർണർ നിയമസഭയെ മാറ്റിയെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ്നാട് നിയമസഭയെ അപമാനിക്കുന്ന തരത്തിൽ ബാലിശമായി പെരുമാറിയതുവഴി ഗവർണർ ജനാധിപത്യത്തെയും ഭരണഘടനയെയും തമിഴ്നാട്ടിലെ ജനങ്ങളെയും അവഹേളിച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
Adjust Story Font
16