Quantcast

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം

അദാനി വിഷയം പാർലമെന്‍റില്‍ ഉയർത്താനാണ് ഇൻഡ്യാ സഖ്യം തയ്യാറെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Nov 2024 12:41 AM GMT

winter session of Parliament
X

ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്‍റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അടക്കം ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. അദാനി വിഷയം പാർലമെന്‍റില്‍ ഉയർത്താനാണ് ഇൻഡ്യാ സഖ്യം തയ്യാറെടുക്കുന്നത്.

മഹാരാഷ്ട്ര വിജയം നൽകിയ ആത്‌മവിശ്വാസത്തോടെയാണ് ബിജെപി ഇന്ന് സഭയിൽ എത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിഷേധങ്ങൾക്കിടയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പാസ്സാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കും . സഖ്യകക്ഷികളായ ടിഡിപി , എൽജെപി എന്നീ പാർട്ടികളെ ഇതിനായി വരുതിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ തീർപ്പ് , വഖഫ് ബോർഡിലെ മുസ്‍ലിം ഇതര വിഭാഗത്തിൽ പെടുന്നവരുടെ സാന്നിധ്യം എന്നീ കാര്യങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം . ജെപിസി അംഗമായിട്ട് പോലും തനിക്ക് സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി , സമിതിയുടെ കലാവധി നീട്ടണമെന്നു ആം ആദ്മി എംപി സഞ്ജയ് സിങ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല.

ജെപിസി റിപ്പോർട് ഈ സമ്മേളന കാലയളവിൽ ഉണ്ടാകുമെന്നു സർക്കാർ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ് റിപ്പോർട്ട് സർക്കാരിന്‍റെ മുന്‍പാകെയുണ്ട്. നിയമമാക്കി 2029ൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ ഭേദഗതി ബിൽ ഉൾപ്പെടെ 15 ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ഇന്ത്യയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിന് അമേരിക്കയിൽ അദാനിക്കെതിരെ കേസ് എടുത്തത് ആയിരിക്കും പ്രതിപക്ഷത്തിന്‍റെ പ്രധാന ആയുധം. സമ്മേളന നടപടികൾ ആരംഭിക്കുന്നതിനു മുൻപായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മാലികാർജുന്‍ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ സമീപനത്തിൽ കൃത്യത വരുത്തും.

TAGS :

Next Story