ഐസിഐസിഐ ബാങ്കില്‍ വൻ തട്ടിപ്പ്; നിക്ഷേപകയുടെ 13.5 കോടി രൂപ മാനേജർ തട്ടിയെടുത്തെന്ന് പരാതി
ബാങ്ക് മാനേജർ നൽകിയ രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്
ന്യൂഡൽഹി:രാജ്യത്തെ മുൻനിര ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് മാനേജരുടെ നേതൃത്വത്തിൽ നിക്ഷേപകയുടെ കോടികൾ തട്ടിയെന്ന് പരാതി. ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും മാനേജരുടെ നേതൃത്വത്തിലാണ് ശ്വേത ശര്‍മ എന്ന വനിതയുടെ 13.5 കോടി രൂപയാണ് മാനേജർ തട്ടിയെടുത്തതെന്ന പരാതി ഉയർന്നിരിക്കുന്നത്.
യുഎസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുച്ഛമായതിനാൽ 5.5% മുതൽ 6% വരെ പലിശ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐയിൽ 2016-ൽ 13.5 കോടി രൂപ നിക്ഷേപിച്ചത്.പണം നിക്ഷേപിച്ചത്. ഈ കാലയളവിനുള്ളിൽ അത് 16 കോടി രൂപയായിഉയർന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചെത്തിയ ശ്വേത ശർമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
നിക്ഷേപിച്ച കാലം മുതൽ എല്ലാ മാസവും നിക്ഷേപത്തിന്റെ രേഖകൾ ശ്വേതക്ക് മാനേജർ കൃത്യമായി നൽകിയിരുന്നു. വ്യാജരേഖകളാണ് ഇത്തരത്തിൽ തന്നുകൊണ്ടിരുന്നത് എന്ന് മനസിലാക്കുന്നത് പിന്നീടാണ്. ഇതിനൊപ്പം നിക്ഷേപകയായ തന്റെ പേരിൽ വ്യാജമായുണ്ടാക്കിയ ഇ മെയിൽ ഐ.ഡിയും മൊബൈൽ നമ്പരും ഉപയോഗിച്ചാണ് മാനേജർ പണം പിൻവലിച്ചത്.
തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ആറാഴ്ച പിന്നിട്ടിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ശ്വേത പറയുന്നു. ഐസിഐസിഐയുടെ സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും കത്തയക്കുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും (ഇഒഡബ്ല്യു) പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ആരോപണ വിധേയനായ മാനേജരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബാങ്ക് വക്താവ് പറഞ്ഞു.‘ഞങ്ങൾ ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും (ഇഒഡബ്ല്യു) പരാതി നൽകിയിട്ടുണ്ട്, പോലീസ് അന്വേഷണം പൂർത്തിയായി യുവതിയുടെ പണം നഷ്ടമായതായി തെളിയിക്കപ്പെട്ടാൽ പലിശ സഹിതം പണം തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളെയും ബാലൻസുകളെയും കുറിച്ച് അറിഞ്ഞില്ല എന്ന് പറയുന്നത് അമ്പരപ്പിക്കുന്നതാണെന്നും ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.
Adjust Story Font
16