ലിസ മോള്‍, ലിസാ ദേവി; മോണാലിസ ഇന്ത്യാക്കാരി ആയിരുന്നെങ്കിലോ...!
മോണാലിസ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ജീവിച്ചതെങ്കില്‍ എങ്ങനെയായിരിക്കും എന്നതിന് ദൃശ്യഭാഷ്യം നല്‍കിയിരിക്കുകയാണ് പൂജ സാങ്‌വാൻ എന്ന ട്വിറ്റര്‍ ഉപയോക്താവ്
ഡല്‍ഹി: ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. എക്കാലത്തെയും മികച്ച ചിത്രകാരന്‍മാരിലൊരാളായ ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്രം. മോണാലിസയുടെ പുഞ്ചിരിക്ക് ഏറെ നിഗൂഢതകള്‍ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ വീണ്ടും മോണാലിസ വൈറലാകാന്‍ കാരണം. മോണാലിസ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ജീവിച്ചതെങ്കില്‍ എങ്ങനെയായിരിക്കും എന്നതിന് ദൃശ്യഭാഷ്യം നല്‍കിയിരിക്കുകയാണ് പൂജ സാങ്‌വാൻ എന്ന ട്വിറ്റര്‍ ഉപയോക്താവ്.
Thread
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
If Mona Lisa born in South Delhi she would be "Lisa Mausi" pic.twitter.com/qUfdX76n70
മോണാലിസ സൗത്ത് ഡല്‍ഹിയിലാണ് ജീവിച്ചിരുന്നെങ്കില്‍ ലിസ മൗസി എന്ന പേരിലായിരിക്കും അറിയപ്പെടുക. പേളിന്‍റെ മാലയും സ്റ്റൈലന്‍ സാരിയും സണ്‍ഗ്ലാസും കയ്യില്‍ ബ്രാന്‍ഡഡ് ബാഗും ധരിച്ച ഒരു പരിഷ്കാരിയായിരിക്കും ലിസയെന്നാണ് ചിത്രകാരിയുടെ ഭാവന.
Mona Lisa as Maharashtrian "Lisa Tai" pic.twitter.com/hk7T05cup2
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
കേരളത്തിലാണെങ്കില്‍ ലിസ മോള്‍ എന്നായിരിക്കും അറിയപ്പെടുക. കേരള സാരിയുടുത്ത് വലിയ കമ്മലുകള്‍ അണിഞ്ഞ കുറി തൊട്ട് മുല്ലപ്പൂ ചൂടിയ ഒരു സുന്ദരിക്കുട്ടി ആയിരിക്കും ലിസ മോള്‍.
Mona Lisa as "Lisa Devi" from Bihar pic.twitter.com/dK2WPOtYor
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
ഇതുപോലെ മഹാരാഷ്ട്ര, ബിഹാര്‍,രാജസ്ഥാന്‍,കൊല്‍ക്കൊത്ത, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മോണാലിസ എങ്ങനെയാണെന്നും ചിത്രകാരി വരച്ചിടുന്നുണ്ട്. ലിസ തായ്, ലിസ ദേവി, മഹാറാണി ലിസ, ഷൊണാ ലിസ, ലിസ ബൊമ്മ എന്നായിരിക്കും ഈ സംസ്ഥാനങ്ങളിലെ മോണാലിസ അറിയപ്പെടുക.
Mona Lisa in Rajasthan "Maharani Lisa" pic.twitter.com/9YlF0Jmwn5
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
Mona Lisa in Kolkata became "Shona Lisa" pic.twitter.com/3OUkADw1yE
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
Mona Lisa as "Lisa Mol" of Kerala pic.twitter.com/HNCxzSzeuP
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
Mona Lisa in Telangana "Lisa Bomma" pic.twitter.com/3gsrSd8TWY
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
After the popular demand finally "Lisa Ben" from Gujarat
— Pooja Sangwan 🇮🇳 (@ThePerilousGirl) September 23, 2022
Thankyou @ReshaWeaves 😂🙏🏻 pic.twitter.com/rvS1oLYu4Q
Adjust Story Font
16