ഷവോമി 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന് കണ്ടെത്തൽ
ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന് കണ്ടെത്തൽ. ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജൻസിന്റേതാണ് കണ്ടെത്തൽ. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി.ആർ.ഐ നോട്ടീസ് നൽകി.
ഉൽപന്നങ്ങൾക്ക് വിലകുറച്ച് കാണിച്ച് ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ഇതിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡി.ആർ.ഐ വ്യക്തമാക്കുന്നു. തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി.ആർ.ഐ നോട്ടീസ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
ക്വാൽകോമിനും ബെയ്ജിങ്ങിലെ ഷവോമി മൊബൈൽ സോഫ്റ്റ്വെയർ കമ്പനി ലിമിറ്റഡിനും റോയൽറ്റിയും ലൈസൻഫീയും നൽകിയത് ഷവോമിയുടെ ഇറക്കുമതിയിൽ ചേർത്തിരുന്നില്ല. ഇതിലൂടെ സർക്കാറിന് ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികൾ നഷ്ടപ്പെട്ടുവെന്നാണ് ഡി.ആർ.ഐ കണ്ടെത്തൽ.
Adjust Story Font
16