Quantcast

'താഴെ കാത്ത് നിന്നോളൂ, മരുന്ന് ആകാശത്ത് നിന്നെത്തും'; അരുണാചലിൽ പുതിയ പദ്ധതിക്ക് തുടക്കം

വിജയകരമായി തുടക്കം കുറിച്ച പുതിയ പദ്ധതി ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏറെ പ്രയോജനകരമാകുമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു

MediaOne Logo

Web Desk

  • Updated:

    2022-08-16 05:20:36.0

Published:

16 Aug 2022 5:17 AM GMT

താഴെ കാത്ത് നിന്നോളൂ, മരുന്ന് ആകാശത്ത് നിന്നെത്തും; അരുണാചലിൽ പുതിയ പദ്ധതിക്ക് തുടക്കം
X

ഇറ്റാനഗർ: 'ആകാശത്ത് നിന്ന് മരുന്ന്' എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചൽ പ്രദേശ്. ഡ്രോൺ സർവീസ് വഴിയാണ് പദ്ധതി നടപ്പാക്കുക. കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പയിൽ നിന്ന് ചയാങ് താജോയിലേക്ക് ഡ്രോൺ സർവീസിന്റെ ആദ്യ വിമാനമായ 'മെഡിസിൻ ഫ്രം ദി സ്‌കൈ' പറന്നുയർന്നു. വിജയകരമായി തുടക്കം കുറിച്ച പുതിയ പദ്ധതി ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏറെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യയെ ലോക ഡ്രോൺ ഹബ്ബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ ഒരു പൈലറ്റ് പ്രോജക്‌ട് ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലോക സാമ്പത്തിക ഫോറവുമായി (World Economic Forum- WEF) സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്'; മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് റെഡ്വിംഗ് ലാബ്സ് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ആണ് സാമ്പത്തിക സഹായം നൽകുന്നത്.

2030ഓടെ ഇന്ത്യയെ ആഗോള ഡ്രോൺ ഹബ്ബാക്കി മാറ്റുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കുന്ന കൂടുതൽ വ്യവസായങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഡ്രോൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചാകും ഈ നേട്ടം സാധ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡ്രോണുകളുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിയാനും അവ പ്രയോജനപ്പെടുത്താനും ഡ്രോൺ ശക്തി, കിസാൻ ഡ്രോണുകൾ തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.

TAGS :

Next Story