Quantcast

'ഡല്‍ഹി'യിലുള്ളവരുടെ പണികളയൂ, എങ്കിലേ നിങ്ങള്‍ക്ക് ജോലി ഉണ്ടാകൂ: യുവാക്കളോട് അഖിലേഷ് യാദവ്

ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് മന്ത്രിമാരെയും ഉന്നമിട്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2024-03-08 06:46:12.0

Published:

8 March 2024 6:41 AM GMT

Akhilesh Yadav
X

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയില്‍ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'ഡല്‍ഹിയി'ലുള്ളവരുടെ പണികളഞ്ഞാല്‍ മാത്രമേ യുവാക്കള്‍ക്ക് ജോലികിട്ടൂവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് മന്ത്രിമാരെയും ഉന്നമിട്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചു.

പ്രയാഗ് രാജില്‍ സ്വകാര്യ വിവാഹ ചടങ്ങിനെത്തിയ അഖിലേഷിനോട് ഒരുകൂട്ടം യുവാക്കളാണ് ജോലി വശ്യം ഉന്നയിച്ചത്. ഒരാളെ തൊഴില്‍ രഹിതനാക്കിയതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് ജോലി ലഭിക്കൂ, ആ വ്യക്തി ഡല്‍ഹിയിലുള്ളവനാണെന്ന് യുവാക്കളോട് അഖിലേഷ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ബി.ജെ.പി ബോധപൂര്‍വ്വം ചെയ്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തര്‍ പ്രദേശില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയില്‍ ബി.ജെ.പി സര്‍ക്കാരിനെ ഇതിനു മുമ്പും അഖിലേഷ് വിമര്‍ശിച്ചിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയും തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചിക്കുകയും ബി.ജെ.പിസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story