Quantcast

'ധോണി തന്നെ'; ഇഷ്ടതാരത്തെ വെളിപ്പെടുത്തി തമന്നയും രശ്മികയും

ഐപിഎല്‍ ഉദ്ഘാടനം കെങ്കേമമാക്കാൻ ചലചിത്ര താരങ്ങളുടെ നിര തന്നെയാണുള്ളത്

MediaOne Logo

Web Desk

  • Published:

    31 March 2023 6:04 PM IST

dhoni rashmika thamanna
X

ഐപിഎല്ലിന്റെ പതിനാറാം സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസും മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. ഉദ്ഘാടനം കെങ്കേമമാക്കാൻ ചലചിത്ര താരങ്ങളുടെ നീണ്ട നിര തന്നെയാണുള്ളത്.

തെന്നിന്ത്യൻ താരങ്ങളായ തമന്ന ഭാട്ടിയ, രശ്മിക മന്ദാന, ഗായകൻ അരിജിത് സിങ്, ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്‌റോഫ്, കത്രീന കൈഫ് എന്നിവരാണ് ഇത്തവണ ഉദ്ഘാടനം കൊഴുപ്പിക്കാനെത്തുന്നത്.



ഇതിൽ തങ്ങളുടെ ഇഷ്ടതാരം ആരെന്ന് തുറന്നു പറയുകയാണിപ്പോൾ തമന്നയും രശ്മികയും. ഐപിഎൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ, മഹേന്ദ്രസിങ് ധോണിയോടുള്ള ഇഷ്ടമാണ് ഇരുവരും പങ്കുവച്ചത്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയും. 'ക്രിക്കറ്റ് കാണാനായി ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. ഇഷ്ടതാരം തീർച്ചയായും ധോണി തന്നെ. പിന്നീട് വിരാട്.' - എന്നാണ് തമന്ന പ്രതികരിച്ചത്.

കോവിഡിനെ തുടർന്ന് നിർത്തിവച്ച ഹോം-എവേ മത്സരങ്ങളോടെയാണ് ഇത്തവണ ഐപിഎൽ അരങ്ങേറുന്നത്. ഇംപാക്ട് പ്ലേയർ, പെനാൽറ്റി റൺസ്, ടോസിനു ശേഷമുള്ള ടീം ഷീറ്റ്, നോബോൾ-വൈഡ് ഡിആർഎസ് അടക്കം നിരവധി മാറ്റങ്ങളാണ് ടൂർണമെന്റിൽ പരീക്ഷിക്കുന്നത്.




TAGS :

Next Story