Quantcast

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ മുതലെടുക്കാന്‍ രാജസ്ഥാന്‍; ഉത്തപ്പയും രഹാനെയും ടീമിലെത്തിയേക്കും

ചെന്നൈയിൽ ഈ സീസണിൽ ഇതുവരെ അവസരം ലഭിക്കാത്ത താരമാണ് ഉത്തപ്പ. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഉത്തപ്പയെ രാജസ്ഥാനിലെത്തിക്കുക വഴി ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്താമെന്നും ടീം മാനേജ്മെന്‍റ് വിശ്വസിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    28 April 2021 3:15 PM GMT

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ മുതലെടുക്കാന്‍ രാജസ്ഥാന്‍; ഉത്തപ്പയും രഹാനെയും ടീമിലെത്തിയേക്കും
X

ഐ.പി.എല്ലിന്‍റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പ്രതീക്ഷ വെച്ച് രാജസ്ഥാന്‍ റോയല്‍സ്. 14ാം സീസണ്‍ പുരോഗമിക്കവെ രാജസ്ഥാന്‍റെ വിദേശ താരങ്ങില്‍ പലരും പരിക്കും കോവിഡ് സാഹചര്യങ്ങളും പറഞ്ഞ ് ടീം വിട്ടിരുന്നു. ഇതോടെ സീസണിൽ താളം കണ്ടെത്താന്‍ ശ്രമിക്കുന്ന രാജസ്ഥാൻ റോയൽസ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ലോണ്‍ ഉപയോഗിച്ച് പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. താരങ്ങളെ പരസ്പരം വായ്പയില്‍ വിട്ടുനല്‍കാന്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുന്ന അവസരമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ. വേണ്ടത്ര ബാക്കപ്പ് താരങ്ങളില്ലാതെ വലയുന്ന ടീമുകള്‍ക്കാവും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഏറ്റവുമധികം ഗുണം ചെയ്യുക. പകരക്കാരനെ സീസണ്‍ അവസാനിക്കുന്നതു വരെ കൊണ്ടു വരാന്‍ ഫ്രാഞ്ചൈസികളെ ഇതു സഹായിക്കും.

ഇപ്പോള്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആയിരിക്കുകയാണ്. മേയ് 23 വരെ ടീമുകള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. ഇതിന്‍റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായ റോബിൻ ഉത്തപ്പയെയും ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അജിങ്ക്യ രഹാനയെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.രാജസസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ താരം കൂടിയാണ് രഹാനെ. കഴിഞ്ഞ സീസണിലാണ് രഹാനെ ഡല്‍ഹിയിലെത്തിയത്.

ചെന്നൈയിൽ ഈ സീസണിൽ ഇതുവരെ അവസരം ലഭിക്കാത്ത താരമാണ് ഉത്തപ്പ. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഉത്തപ്പയെ രാജസ്ഥാനിലെത്തിക്കുക വഴി ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്താമെന്നും ടീം മാനേജ്മെന്‍റ് വിശ്വസിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണും വിജയ് ഹസാരെയില്‍ കേരളത്തിനായി കളിച്ചിരുന്നു. പരിക്കിന്‍റെ പിടിയിലായ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയും കോവിഡും ബയോ ബബിള്‍ പ്രശ്നങ്ങളും മൂലം ലിയാം ലിവിങ്സ്റ്റണ്‍, ആന്‍ഡ്രു ടൈ എന്നിവരെയും രാജസ്ഥാന് ഈ സീണില്‍ നഷ്ടമായിരുന്നു.

TAGS :

Next Story