Quantcast

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിൽ

MediaOne Logo

Web Desk

  • Published:

    17 Aug 2021 5:52 PM GMT

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിൽ
X

ജംഷദ്പൂർ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ഫുട്ബോളർ അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്. മുമ്പ് കളിച്ച ജംഷദ്പൂർ എഫ്സിക്ക് വേണ്ടി തന്നെയാണ് അനസ് ബൂട്ടുകെട്ടുക. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ജംഷദ്പൂർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെൽക്കം ബാക്ക് അനസ്, ജം കേ ഖേലോ എന്ന ഹാഷ് ടാഗോടുകൂടിയാണ് ജംഷഡ്പൂർ എഫ്.സി താരത്തെ സ്വാഗതം ചെയ്തത്.

2019 സീസണിൽ എടികെ മോഹൻ ബഗാന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ താരം വിട്ടുനിന്നിരുന്നു. ഇതുവരെ 10 മത്സരങ്ങളിൽ താരം ജംഷഡ്പൂരിന്റെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. അതിന് തൊട്ടുമുമ്പുള്ള സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയിലും അനസുണ്ടായിരുന്നു. മുംബൈ സിറ്റി എഫ്.സി, പൂനെ എഫ്.സി, ഡൽഹി ഡൈനാമോസ്, മോഹൻ ബഗാൻ എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.

ഇന്ത്യൻ കുപ്പായത്തിൽ 21 മത്സരങ്ങൾ കളിച്ച താരമാണ് അനസ്. 2019ലാണ് അവസാനമായി അന്താരാഷ്ട്ര കുപ്പായമണിഞ്ഞത്.

TAGS :

Next Story