Quantcast

സെർബിയൻ ഗോൾ മെഷീൻ മിലൻ ബോജോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക്?

ഹഡേഴ്‌സ്ഫീൽഡ് ടൗൺ മിഡ്ഫീൽഡർ ജുനീഞ്ഞോ ബകുന, നൈജീരിയൻ സ്‌ട്രൈക്കർ ഗോഡ്‌വിൻ മനാഷ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിന്റെ റഡാറിലുണ്ട്

MediaOne Logo

Sports Desk

  • Published:

    4 May 2021 4:00 PM GMT

സെർബിയൻ ഗോൾ മെഷീൻ മിലൻ ബോജോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക്?
X

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തിരക്കിട്ട നീക്കം. മുന്നേറ്റനിരയിലേക്ക് സെർബിയയിൽ നിന്നുള്ള ഗോളടിയന്ത്രം മിലൻ ബോജോവിചിനെ ടീമിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. സ്‌പോട്ടിങ് ഡയറക്ടർ കരോലിൻ സ്‌കിൻകിസാണ് ട്രാൻസ്ഫറിന് ചുക്കാൻ പിടിക്കുന്നത്.

ബോജോവിച് ഇന്ത്യൻ ക്ലബിലേക്ക് വരുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുണ്ട്. എന്നാൽ ഏത് ക്ലബിലേക്കാണ് എന്നാണ് വ്യക്തമായിട്ടില്ല. അതേസമയം, ബോജോവിചിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ടിനെ ഫോളോ ചെയ്യുന്നുണ്ട്. ഇതാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകര്‍ന്നത്.

സെർബിയയിലെ നിസ് ആസ്ഥാനമായ റാഡ്‌നിക്കി നിസ് ക്ലബിന് വേണ്ടിയാണ് ഇപ്പോൾ താരം കളിച്ചു കൊണ്ടിരിക്കുന്നത്. 2007 മുതൽ അന്താരാഷ്ട്ര ഫുട്‌ബോളിലുള്ള താരം 312 കളികളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്.

ഹഡേഴ്‌സ്ഫീൽഡ് ടൗൺ മിഡ്ഫീൽഡർ ജുനീഞ്ഞോ ബകുന, നൈജീരിയൻ സ്‌ട്രൈക്കർ ഗോഡ്‌വിൻ മനാഷ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിന്റെ റഡാറിലുണ്ട്. കിബു വിക്കുനയ്ക്ക് പകരം മുൻ അയാക്‌സ്, ഡോട്മുണ്ട് മാനേജർ പീറ്റർ ബോസിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.

TAGS :

Next Story