Quantcast

പൊലീസുകാരൻ മോഷ്ടിച്ചത് 10 കിലോ മാമ്പഴം; കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ

കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    4 Oct 2022 12:26 PM

Published:

4 Oct 2022 10:18 AM

പൊലീസുകാരൻ മോഷ്ടിച്ചത് 10 കിലോ മാമ്പഴം; കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ
X

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ. കാഞ്ഞിരപ്പള്ളിയിലാണ് 600 രൂപയോളം വില വരുന്ന മാമ്പഴം പൊലീസുകാരൻ മോഷ്ടിച്ചത്.

മോഷണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനാണ് മോഷ്ടാവെന്ന് മനസിലായത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയാണ് ഇതിന് പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്.ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചയായിരുന്നു മോഷണം. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.


TAGS :

Next Story