Quantcast

കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർക്കാൻ 100 കോടി അനുവദിച്ചു

ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക തീർക്കുമെന്ന യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-06 09:47:42.0

Published:

6 Sep 2022 9:17 AM GMT

കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർക്കാൻ 100 കോടി അനുവദിച്ചു
X

തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീർക്കാൻ സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് 100 കോടി അനുവദിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നൽകുന്നത്. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് ചർച്ചചെയ്യാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ യോഗം വിളിച്ചിട്ടുണ്ട്.

കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക തീർക്കുമെന്ന യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പരമാവധി ഇന്ന് തന്നെ ജീവനക്കാർക്ക് പണം ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധനവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story