കാസർകോട് പതിനാലുകാരൻ മുങ്ങി മരിച്ചു
അരയി കാർത്തിക പുഴയിലാണ് അപകടം
കാസർകോട്: കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം.
നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16