തൃശൂരിൽ യുവാവിനെ 14കാരൻ കുത്തിക്കൊന്നു
മദ്യലഹരിയിൽ യുവാവ് ആക്രമിച്ചെന്ന് പതിനാലുകാരൻ ആരോപിച്ചു
കൊല്ലപ്പെട്ട ലിവിൻ
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവിനെ പതിനാലുകാരൻ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപം വെച്ച് ലിവിൻ (30) എന്നയാൾക്കാണ് കുത്തേറ്റത്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് പതിനാലുകാരൻ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ രണ്ട് പ്രതികളാണുള്ളത്. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളെ ആശുപത്രിയിൽനിന്നും മറ്റൊരാളെ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
Next Story
Adjust Story Font
16