Quantcast

കണ്ണൂരിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

പെൺകുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു

MediaOne Logo

Web Desk

  • Updated:

    30 Oct 2022 9:55 AM

Published:

30 Oct 2022 9:04 AM

കണ്ണൂരിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു
X

കണ്ണൂർ: പതിനേഴുകാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആദിവാസി പെൺകുട്ടിയാണ് പ്രസവിച്ചത്.

കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇന്നു രാവിലെ ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ആൺകുഞ്ഞാണ്.

വിവരം അറിഞ്ഞെത്തിയ ഡോക്ടർമാരും നഴ്‌സുമാരും ഓടിയെത്തി കുഞ്ഞിനെയും പെൺകുട്ടിയെയും വാർഡിലേക്ക് മാറ്റിയത്. തുടർന്ന് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേരുവിവരങ്ങളടക്കം വ്യക്തമായത്. തുടർന്ന് ഉളിക്കൽ പൊലീസിനെ വിമരമറിയിച്ചിട്ടുണ്ട്. പെൺകുട്ടി അവിവാഹിതയാണ്

പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്. മൊഴിയെടുത്ത ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുക.

Summary: 17-year-old tribal girl gave birth for a baby boy in the washroom of Iritty Taluk Hospital, Kannur

TAGS :

Next Story