Quantcast

പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം

കുഴിഞ്ഞൊളം സ്വദേശി അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-04 05:29:47.0

Published:

4 Dec 2023 9:28 AM IST

17year old dies of electric shock from fence
X

മലപ്പുറം: കിഴിശ്ശേരിയിൽ പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.. കുഴിഞ്ഞൊളം സ്വദേശി അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ സുഹൃത്ത് ഷംനാദ് ചികിൽസയിലാണ് ..

ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടമുണ്ടാകുന്നത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു.

TAGS :

Next Story