റേഷൻ വിതരണത്തിന് സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ച് ധനവകുപ്പ്
റേഷന്‍ വിതരണ ഇനത്തില്‍ ബജറ്റിൽ നീക്കിവച്ച മുഴുവൻ തുകയും അനുവദിച്ചതായി ധനവകുപ്പ്
തിരുവനന്തപുരം: റേഷൻ വിതരണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 186 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് പണം അനുവദിച്ചത്. കേന്ദ്ര വിഹിതം ഒൻപതു മാസമായി നൽകിയിട്ടില്ലെന്ന് ധനവകുപ്പ് പറഞ്ഞു.
റേഷൻ കരാറുകാർ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാർ സപ്ലൈകോയ്ക്ക് പണം അനുവദിച്ചത്. ഈ ഇനത്തിൽ ബജറ്റിൽ നീക്കിവച്ച മുഴുവൻ തുകയും അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു.
Summary: 186 crores has been allocated to the Civil Supplies Corporation for the distribution of ration by the state government
Next Story
Adjust Story Font
16