മലപ്പുറം ജില്ലയിലെ 20 ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറിയായി ഉയർത്തണം: ഫ്രറ്റേണിറ്റി
മലപ്പുറം ജില്ലയിലെ 11 മണ്ഡലങ്ങളിലെ 20 ഹൈസ്കൂളുകളിൽ ഹയർസെക്കൻഡറി ഇല്ല.
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഹയർസെക്കൻഡറി ഇല്ലാത്ത 20 ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറിയായി ഉയർത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. വർഷാവർഷം നടക്കുന്ന പ്ലസ് വൺ സീറ്റുകളുടെ മാർജിനൽ വർധനയല്ല മലപ്പുറത്തിന് ആവശ്യം. ഹയർസെക്കൻഡറിയില്ലാത്ത ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്തു നിലവിലുള്ള ഹയർസെക്കൻഡറികളിൽ അധിക ബാച്ചുകൾ അനുവദിച്ചും കാലങ്ങളായി വിവേചനം നേരിടുന്ന മലപ്പുറത്തെ വിദ്യാർഥികളോട് സർക്കാർ നീതി ചെയ്യണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
മങ്കട: ജി.എച്ച്.എസ്.ചേരിയം. കൊണ്ടോട്ടി: ജി.എച്ച്.എസ്. ചാലിപ്പുറം. എടവണ്ണപ്പാറ, മഞ്ചേരി: ജി.എച്ച്.എസ്. എടപ്പറ്റ, താനൂർ: ജി.എച്ച്.എസ്. മീനാടത്തൂർ. പെരിന്തൽമണ്ണ: ജി.എച്ച്.എസ് കാപ്പ്, തലേക്കാട്. വേങ്ങര: ജി.എച്ച്.എസ്. കുറുക, ജി .എച്ച്.എസ്. കൊളപ്പുറം. തിരൂരങ്ങാടി: ജി.എച്ച്.എസ്. തൃക്കുളം, ജി.എച്ച്.എസ്. നെടുവ. തിരൂർ: ജി.എം.എച്ച്.എസ്. കരിപ്പോൾ, ജി.എച്ച്.എസ്. ആതവനാട്, പരിത്തി. നിലമ്പൂർ: ജി.എച്ച്.എസ്. മരുത, ജി.എച്ച്.എസ്. മുണ്ടേരി. വണ്ടൂർ: ജി.എച്ച്.എസ്. കാപ്പിൽ കാരാട്, ജി.എച്ച്.എസ്. നീലാഞ്ചേരി, ജി.എച്ച്.എസ്. അഞ്ചച്ചവടി. ഏറനാട്: ജി.എച്ച്. എസ്. പന്നിപ്പാറ, എടവണ്ണ, ജി.എച്ച്.എസ്. വെറ്റിലപ്പാറ, ജി.എച്ച്.എസ്. വടശ്ശേരി, ജി.എച്ച്.എസ്. പെരകമണ്ണ എന്നിവയാണ് ഹയർസെക്കൻഡറിയില്ലാത്ത സ്‌കൂളുകൾ.
Adjust Story Font
16