ബെന്നി ബെഹനാന്റെ പ്രവര്‍ത്തനഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് സരിത
ബെന്നി ബെഹനാന്റെ പ്രവര്‍ത്തനഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് സരിത
മുഖ്യമന്ത്രിക്ക് വേണ്ടി ബെന്നി ബഹനാന്‍ തന്നോട് സംസാരിക്കുമായിരുന്നെന്ന് സരിത ആവര്‍ത്തിച്ചു.
സോളാര്‍ കമ്മീഷന്‍ നടപടി ക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ സരിത എസ് നായര്‍ക്ക് അമര്‍ഷം. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം കമ്മീഷന്‍ വിനിയോഗിക്കണം, കള്ളന്‍മാര്‍ ആരെന്ന് തിരഞ്ഞെടുപ്പിന് മുന്പ് ജനങ്ങള്‍ക്ക് ബോധ്യമാകാന്‍ ഇത് സഹായിക്കും. നീതി പ്രതീക്ഷിച്ചാണ് കമ്മീഷനില്‍ തെളിവുകള്‍ നല്‍കിയത്. വൈകിയേത്തുന്ന നീതി, നീതി നിഷേധമാണെന്നും സരിത പറഞ്ഞു.
കള്ളന്‍മാര്‍ ജനവിധി നേടി ജയിക്കാതിരിക്കാനാണ് കമ്മീഷനില്‍ സത്യം വിളിച്ച് പറഞ്ഞത് എന്നാല്‍ അതിന് പ്രയോജനം ഉണ്ടായില്ല. തന്നെ നടപടി ക്രമങ്ങളുടെ ഭാഗമായി നിരന്തരം കമ്മീഷനില്‍ വിളിച്ചുവരുത്തുമ്പോള്‍ ഒരു തവണ പോലും എംഎല്‍എമാരോ മന്ത്രിമാരോ ഹാജരായിട്ടില്ല. വസ്തുതകള്‍ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമായിരുന്നു. മറ്റൊരു ജനവിധിക്ക് മുമ്പ് യഥാര്‍ത്ഥ കള്ളന്‍മാര്‍ ആരെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താന്‍ ഇത് സഹായിക്കും.
ജയില്‍മോചിതയായ ശേഷം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബെന്നി ബഹന്നാന്‍ എംഎല്‍യുമായി നിരവധി തവണ ഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്ന് സരിത കമ്മീഷനില്‍ മൊഴി നല്‍കി. ബന്നി ബഹന്നാന് 2012 ആഗസ്തിന് ശേഷം പ്രവര്‍ത്തന ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിക്ക് വേണ്ടി ബെന്നി ബഹനാന്‍ തന്നോട് സംസാരിക്കുമായിരുന്നെന്ന് സരിത ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച വോയ്‌സ് റെക്കോര്‍ഡുകള്‍ കമ്മീഷന്റെ പരിശോധനയ്ക്ക് നല്‍കാം എന്നും സരിത പറഞ്ഞു.
സരിത എസ് നായരുടെ സ്വകാര്യ ഡയറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണ്‍ നമ്പര്‍, ടീം സോളാറിന്റെ മെയില്‍ ഐഡിയില്‍ നിന്നും ടെ
Adjust Story Font
16