എന്‍ഡിഎക്ക് കേരള കോണ്‍ഗ്രസ് വര്‍ജ്യമല്ലെന്ന് കുമ്മനം
എന്‍ഡിഎക്ക് കേരള കോണ്‍ഗ്രസ് വര്‍ജ്യമല്ലെന്ന് കുമ്മനം
എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയുളള ബദല്‍രഷ്ട്രീയമാണ് ബിജെപിയുടേതെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് വന്നാല്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ അടിത്തറ വിപുലപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊച്ചിയില്‍ സമാപിച്ച പാര്‍ട്ടി സംസ്ഥാന നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ക്കുമെന്നും കുമ്മനം പറഞ്ഞു.
മാണിക്കെതിരെ ബിജെപി ഉന്നയിച്ച ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയാണ്. എന്‍ഡിഎ പരിഗണിക്കുന്നത് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. എന്‍ഡിഎയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചാല്‍ അക്കാര്യം എന്‍ഡിഎ സ്റ്റിയറിങ് കമ്മിറ്റി പരിഗണിക്കും.
സംസ്ഥാന നേതൃയോഗം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ ഘടകകക്ഷികളുമായി സംസാരിക്കാന്‍ കാര്യങ്ങള്‍ പരുവപ്പെട്ടിട്ടില്ല. എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും ഇല്ല എന്ന മാണിയുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ഇത് യുഡിഎഫിന്റെ തകര്‍ച്ചയുടേയും പരാജയത്തിന്റെയും തെളിവാണ്. എന്‍ഡിഎക്ക് കേരള കോണ്‍ഗ്രസ് വര്‍ജ്യമല്ല. എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയുളള ബദല്‍രഷ്ട്രീയമാണ് ബിജെപിയുടേതെന്നും കുമ്മനം പറഞ്ഞു.
Adjust Story Font
16