'എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെ'
'എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെ'
സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഏതുരീതിയിലാണ് ജനങ്ങളെ ഒന്നായി കാണുകയെന്നും സുധീരന്
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം ശരിയാക്കുന്നത് വിഎസ് അച്യുതാനന്ദനെയാണെന്നാണ് പിണറായി വിജയന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. അസഹിഷ്ണുതയുടെ പര്യായമായി സിപിഎം മാറി. വിഎസിനോടുള്ള പിണറായിയുടെ പകയാണ് അദ്ദേഹത്തിന്ററെ പ്രസ്താവന വ്യക്തമാക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഏതുരീതിയിലാണ് ജനങ്ങളെ ഒന്നായി കാണുകയെന്നും സുധീരന് ചോദിച്ചു.
മാധ്യമങ്ങളെ പഴിചാരി സ്വന്തം പ്രസ്താവനയില്‍ നിന്നും ഒളിച്ചോടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16