Quantcast

പത്തനാപുരത്ത് ഇത്തവണ തീ പാറുന്ന പോരാട്ടം

MediaOne Logo

admin

  • Published:

    21 Feb 2017 12:52 AM IST

പത്തനാപുരത്ത് ഇത്തവണ തീ പാറുന്ന പോരാട്ടം
X

പത്തനാപുരത്ത് ഇത്തവണ തീ പാറുന്ന പോരാട്ടം

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയ ഗണേഷ് കുമാര്‍, യുഡിഎഫ് വിജയം ആവര്‍ത്തിക്കാന്‍ ജഗദീഷ് എന്‍ഡിഎക്കുവേണ്ടി ഭീമന്‍ രഘു, പത്തനാപുരത്ത് താരപോരാട്ടം തീപാറുകയാണ്...

ചലച്ചിത്ര താരങ്ങള്‍ മാറ്റുരക്കുന്ന പത്തനാപുരത്ത് ഇത്തവണ തീ പാറുന്ന പോരാട്ടം നടക്കും. കഴിഞ്ഞ മൂന്ന് തവണ വിജയിച്ച യുഡിഎഫ് എംഎല്‍എ കെബി ഗണേഷ്‌കുമാറിന്‍റെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. അതേസമയം മണ്ഡലത്തിലെ ജനപിന്തുണ ഗണേഷ് കുമാറിനല്ലെന്നും യുഡിഎഫിനാണെന്നുമാണ് സ്ഥാനാര്‍ഥി ജഗദീഷിന്‍റെ കണക്കുകൂട്ടല്‍. ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘു ഗണേഷ്‌കുമാറിന്‍റെ വോട്ടില്‍ വിള്ളലുണ്ടാക്കാനും സാധ്യതയുണ്ട്.

2001 മുതല്‍ തുടര്‍ച്ചയായി ജയിച്ച എം എല്‍ എ. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു. ചലച്ചിത്ര താരം കൂടിയായ കെ ബി ഗണേഷ് കുമാറിന്‍റെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. താരം എന്നതിനപ്പുറം ജനപ്രതിനിധി എന്ന നിലയില്‍ ലഭിക്കുന്ന ജനപിന്തുണയില്‍ വിജയിക്കുമെന്നാണ് ഗണേഷ്‌കുമാറിന്‍റെ പ്രതീക്ഷ.

ഗണേഷ് കുമാറിനെ വിജയിപ്പിച്ചത് യു ഡി എഫാണ്. ഗണേഷ്‌കുമാറിന്‍റെ താര പരിവേഷം ജഗദീഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് മറികടക്കാനാകും. സ്വാഭാവികമായും യു ഡി എഫിന്‍റെ സ്വാധീനം കൊണ്ട് ജയിച്ചുകയറാമെന്ന് ജഗദീഷും കണക്കുകൂട്ടുന്നു.

ഇത്തവണ കൂടുതല്‍ വോട്ട് പിടിക്കുമെന്ന് ഭീമന്‍ രഘു പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ ചോര്‍ച്ചയുണ്ടാവില്ല. താര പോരാട്ടം നടക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story