Quantcast

ബാബുവിനെതിരായ അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

MediaOne Logo

Damodaran

  • Published:

    25 Feb 2017 12:57 PM GMT

ബാബുവിനെതിരായ അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി
X

ബാബുവിനെതിരായ അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

പ്രമുഖരുടെ പ്രതികരണങ്ങള്‍

കെ ബാബുവിനെതിരായ അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

അതേസമയം കെ ബാബുവിന്‍റെ വീട്ടിലെ റെയ്‍ഡ് സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണമാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പ്രതികരിച്ചു‍. സര്‍ക്കാര്‍ ആരോടും പ്രതികാര നടപടി സ്വീകരിക്കുന്നില്ല. വിജിലന്‍സ് അന്വേഷണത്തില്‍ വസ്തുതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടിയിലേക്ക് പോയതെന്നും ടി പി രാമകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

വിജിലന്‍സിന്റേത് സ്വാഭാവിക നടപടി മാത്രമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്റെ പ്രതികരണം. എന്നാല്‍ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതികരിക്കാന്‍ തയാറായിട്ടില്ല.

TAGS :

Next Story