ഇ.പി ജയരാജനെതിരെയുള്ള പരാതിയില്‍ ജേക്കബ് തോമസ് നിയമോപദേശം തേടി
ഇ.പി ജയരാജനെതിരെയുള്ള പരാതിയില്‍ ജേക്കബ് തോമസ് നിയമോപദേശം തേടി
പരാതിയുടെ പശ്ചാത്തലത്തില്‍ ജേക്കബ് തോമസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും
നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് നിയമവശം പരിശോധിക്കുന്നു. മന്ത്രിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കാണും.
വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി ജന.സെക്രട്ടറി കെ സുരേന്ദ്രനും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികളിലാണ് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുന്നത്. തീരുമാനം വിവാദമയതോടെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കേസിന്റെ സാധ്യത വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയിരിക്കുന്നത്. മന്ത്രിക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിയമോപദേശം ലഭിച്ചതിനും വിശദ ചര്‍ച്ചക്കും ശേഷമായിരിക്കും ഇക്കാര്യത്തില്‍ വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
Adjust Story Font
16