സംരക്ഷണ ഭിത്തികെട്ടുന്ന മറവില്‍ ഇടുക്കി കാഞ്ചിയാറില്‍ തോടു കൈയേറി
സംരക്ഷണ ഭിത്തികെട്ടുന്ന മറവില്‍ ഇടുക്കി കാഞ്ചിയാറില്‍ തോടു കൈയേറി
ചെറുകിട ജലസേചന വകുപ്പില്‍ നിന്നുള്ള ഫണ്ടുപയോഗിച്ച് തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന്റെ മറവിലായിരുന്നു കയ്യേറ്റം.
ഇടുക്കി കട്ടപ്പനക്കു സമീപം കാഞ്ചിയാറില്‍ തോടു കയ്യേറ്റം റവന്യൂ വകുപ്പ് തടഞ്ഞു. ചെറുകിട ജലസേചന വകുപ്പില്‍ നിന്നുള്ള ഫണ്ടുപയോഗിച്ച് തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന്റെ മറവിലായിരുന്നു കയ്യേറ്റം.
കട്ടപ്പനക്കടുത്ത് കാഞ്ചിയാറിനു സമീപം കക്കാട്ടുകടയിലാണ് തോടു കയ്യേറ്റം നടന്നു വന്നിരുന്നത്. കട്ടപ്പനയാറും തീരവുമാണ് സമീപത്ത് സ്ഥലമുള്ള വന്‍കിടക്കാരന്‍ കയ്യടക്കാനുള്ള പണികള്‍ നടത്തിയത്. ഈ ഭാഗത്ത് തോടിന് ഇരുപതു മീറ്ററോളം വീതിയുണ്ടായിരുന്നതാണ്. കൂടാതെ പുറമ്പോക്കു ഭൂമിയുമുണ്ടായിരുന്നു.
വെള്ളപ്പാച്ചിലില്‍ സ്ഥലം നഷ്ടമാകുന്നുവെന്നും തോടിന് സംരക്ഷണഭിത്തി കെട്ടണമെന്നും അവശ്യപ്പെട്ട് സ്ഥലമുടമ ചെറുകിട ജലസേചന വകുപ്പിനെ സമീപിച്ചു. തുടര്‍ന്ന് ഒമ്പതു ലക്ഷം രൂപ സംരക്ഷണ ഭിത്തി കെട്ടാനായി അനുവദിച്ചു. ഈ പണം ഉപയോഗിച്ചാണ് സ്ഥലമുടമ തോട്ടില്‍ മണ്ണിട്ട് നികത്തി സ്ഥലം കയ്യേറിയത്. അരയേക്കറോളം ഭൂമി കൈവശപ്പെടുത്തിക്കഴിഞ്ഞപ്പോഴാണ് സമീപവാസികള്‍ പോലും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കി.
എഡിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ചിയാര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കയ്യേറ്റം നടന്നതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് പണികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതേ സമയം വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിലാണ് സംരക്ഷണ ഭിത്തി കെട്ടാന്‍ അനുമതി നല്‍കിയതെന്നാണ് ചെറുകിട ജലസേചന വകുപ്പ് അധികൃതകതര്‍ പറയുന്നത്.
Adjust Story Font
16