കണ്ണൂര്‍ കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം: കലക്ടര്‍ക്ക് എല്‍ഡിഎഫ് കത്ത് നല്കി
കണ്ണൂര്‍ കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം: കലക്ടര്‍ക്ക് എല്‍ഡിഎഫ് കത്ത് നല്കി
കണ്ണൂര്‍ കോര്‍പ്പറേഷനിലെ യുഡിഎഫ് പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായി വരണാധികാരി കൂടിയായ കലക്ടര്‍ക്ക് എല്‍ഡിഎഫ് കത്ത് നല്കി.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ യുഡിഎഫ് പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായി വരണാധികാരി കൂടിയായ കലക്ടര്‍ക്ക് എല്‍ഡിഎഫ് കത്ത് നല്കി. കലക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കോപ്പറേഷനിലെ ഇടത് പ്രതിനിധികള്‍ കത്ത് നല്കിയത്.
25 ഇടത് കൌണ്‍സിലര്‍മാരാണ് കത്തില്‍ ഒപ്പ് വെച്ചിട്ടുളളത്. നിയമപ്രകാരം ഇനി 15 ദിവസത്തിനുളളില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണം. രണ്ട് ദിവസത്തിനുളളില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള തീയ്യതി കലക്ടര്‍ നല്കുമെന്നറിയുന്നു.
കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന് ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്കാനും ജൂണ്‍ രണ്ടാം വാരം നിലവിലുളള ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു.
Adjust Story Font
16