Quantcast

ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍

MediaOne Logo

admin

  • Published:

    24 May 2017 10:24 AM GMT

ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍
X

ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ഇടുക്കിയില്‍ തെരഞ്ഞെടുപ്പു തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഇടുക്കിയുടെ രാഷ്ടീയ ചരിത്രത്തിലാദ്യമായാണ് മുന്നണികള്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത്. അതിന്

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ഇടുക്കിയില്‍ തീപാറുന്ന തെരഞ്ഞെടുപ്പു പോരാട്ടമാണ് നടക്കുന്നത്. ഇടുക്കിയുടെ രാഷ്ടീയ ചരിത്രത്തിലാദ്യമായാണ് മുന്നണികള്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത്. അതിന് പ്രധാനകാരണം എന്‍.ഡി.എ മുന്നണിക്ക് ഒപ്പമുള്ള ബി.ഡി.ജെ.എസ്സ് പിടിക്കുന്ന വോട്ടുകളാണ്. തൊടുപുഴ യു.ഡി.എഫും ദേവികുളം എല്‍.ഡി.എഫും വിജയക്കുമെന്ന് ഇരുമുന്നണികളും ആശ്വസിക്കുമ്പോഴും ഇടുക്കി, ഉടുമ്പന്‍ചോല,പീരുമേട് എന്നീ മണ്ഡലങ്ങള്‍ ആരെ തുണക്കുമെന്നറിയാന്‍ വോട്ടെണ്ണും വരെ കാത്തിരിക്കേണ്ടിവരും.

ഇടുക്കിയിലും, ഉടുമ്പന്‍ചോലയിലും ശക്തമായ ത്രികോണ മല്‍സര പ്രതീതിയാണ് പ്രചരണത്തില്‍. ഈഴവ വോട്ടുകള്‍ നിര്‍ണ്ണായകമായ ഈ മണ്ഡലങ്ങളിലാണ് പ്രധാന മുന്നണികള്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. തേയിലത്തോട്ടങ്ങളുടെ നാടായ പീരുമേട്ടില്‍ തമിഴ് വോട്ടുകള്‍ പിടിക്കാന്‍ എ.ഐ.ഡി.എം.കെയും ശകതമായി രംഗത്തുണ്ട്.ദേവികുളത്ത് പ്രധാമ മുന്നണി സ്ഥാമാര്‍ഥികളെ കൂടാതെ പെണ്‍പിളെ ഒരുമെ, എ,ഐ.ഡി.എം.കെ, പി.ടി.പി, എസ്.ഡി.പി.ഐ എന്നിവരും മത്സരരംഗത്ത് ഉണ്ട്. ഇടുക്കി മണ്ഡലത്തില്‍ ബി.എസ്.പിയും മത്സരരംഗത്തുണ്ട്. അയ്യായിരം വോട്ടുകള്‍ക്ക് താഴെമാത്രം വിജയിയെ നിര്‍ണയിക്കുന്ന പീരുമേടും ദേവികുളത്തും ചെറുപാര്‍ട്ടികള്‍ പിടിക്കുന്ന വോട്ടുകളാകും വിധി നിര്‍ണ്ണയിക്കുക. ഏതായാലും വൈദ്യുതിയുടെ ജില്ലയായ ഇടുക്കിയില്‍ വോട്ട് എണ്ണുമ്പോള്‍ ആര്‍ക്കാണ് വൈദ്യുതാഘാതമേല്‍ക്കുകയെന്ന് മെയ് 19 ന് അറിയാം.

TAGS :

Next Story