Quantcast

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍

MediaOne Logo

Subin

  • Published:

    25 May 2017 3:56 PM GMT

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍
X

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍

എന്നാല്‍ കേരളത്തിന് വെല്ലുവിളിയായി പുതിയ രോഗങ്ങള്‍ക്കൊപ്പം പഴയ പകര്‍ച്ചവ്യാധികളും തിരിച്ചുവരികയാണ്. പനിപോലും അപകടകാരിയായി മാറി.

60 വര്‍ഷം കൊണ്ട് ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേരളം നടത്തിയത്. ഏറെ നാളത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് കോളറ, മലേറിയ പോലുള്ള പകര്‍ച്ചവ്യാധികളെ തുടച്ചു നീക്കാനായത്. എന്നാല്‍ കേരളത്തിന് വെല്ലുവിളിയായി പുതിയ രോഗങ്ങള്‍ക്കൊപ്പം പഴയ പകര്‍ച്ചവ്യാധികളും തിരിച്ചുവരികയാണ്. പനിപോലും അപകടകാരിയായി മാറി.

പഴമക്കാര്‍ പറഞ്ഞുകേട്ട ഭീതിതമായ കോളറക്കാലം. തലങ്ങും വിലങ്ങും മനുഷ്യര്‍ മരിച്ചു വീഴുന്ന പകര്‍ച്ചവ്യാധികളുടെ കാലം. 60 വര്‍ഷത്തെ ശ്രമകരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഈ രോഗങ്ങളെല്ലാം കേരളത്തില്‍ പഴങ്കഥകളായി മാറി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. പനിപോലും മരണ കാരണമായേക്കാവുന്ന തരത്തില്‍ അപകടകാരിയായി.

ഈ വര്‍ഷം മാത്രം പനിക്ക് ചികിത്സ തേടിയത് 22,12,851 പേര്‍. 215 പേര്‍ മരിച്ചു. നിര്‍മ്മാര്‍ജനം ചെയ്ത മലേറിയ, കോളറ എന്നിവ തിരിച്ചുവന്നു. ചിക്കുന്‍ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ചെള്ളുപനി തുടങ്ങിയ പുതിയ പകര്‍ച്ചവ്യാധികളും വ്യാപകമായി. വികസിത രാജ്യങ്ങളുടെ നിലവാരത്തിനൊപ്പമെത്തിയെന്ന് അവകാശപ്പെട്ട ആരോഗ്യ മേഖലയിലാണ് ഈ തിരിച്ചടി. ദീര്‍ഘവീക്ഷത്തോടെയുള്ള നയങ്ങളും പരിപാടികളും ഇല്ലാതെ വരുംതലമുറയുടെ ആരോഗ്യം സംരക്ഷിക്കാനാകില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

TAGS :

Next Story