നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് പുറത്തെത്തിക്കും
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് പുറത്തെത്തിക്കും
നിലമ്പൂര്‍ കരുളായി പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഉച്ചയോടെ വനത്തിനു പുറത്തെത്തിക്കും.
നിലമ്പൂര്‍ കരുളായി പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഉച്ചയോടെ വനത്തിനു പുറത്തെത്തിക്കും. സബ് കലക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ് നടപടികള്‍ പുരോഗമിക്കുകയാണ്. വനത്തോടുളള ചേര്‍ന്നുളള പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തണ്ടര്‍ ബോള്‍ട്ടും പോലീസും കരുളായി പടുക്ക വനമേഖലയില്‍ തെരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചയോടെ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായി. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം.
ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. അവശേഷിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ഇന്നലെ സന്ധ്യ വരെ വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കനത്ത സുരക്ഷയില്‍ വനത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പുറത്തെത്തിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയും പൊലീസിനെതിരെ ചില ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചുകാലമായി നിലനില്‍ക്കുന്ന പ്രശ്നമാണിതെന്നും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി കേട്ടുകേള്‍വിയല്ല യാഥാര്‍ഥ്യമാണെന്ന് വ്യക്തമായെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. മാവോയിസ്റ്റു വേട്ടക്ക് കേന്ദ്രസേനയെ ഉപയോഗിക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യമാണെന്നും അന്‍വര്‍ എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16