മാള്‍ട്ട പനി ബാധിച്ച കന്നുകാലികള്‍ക്ക് ദയാവധം
മാള്‍ട്ട പനി ബാധിച്ച കന്നുകാലികള്‍ക്ക് ദയാവധം
67 പശു, 23 എരുമ, 2 ആട് എന്നിവയെയാണ് ദയാവധത്തിന് വിധേയമാക്കിയത്. വളരെ ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യാ മരുന്ന് കുത്തിവെച്ചായിരുന്നു ദയാവധം.
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് ഫാമിലെ മാള്‍ട്ട പനി ബാധിച്ച കന്നുകാലികളെ ദയാവധം നടത്തി. 90 കന്നുകാലികളെയും 2 ആടുകളെയുമാണ് ദയാവധം നടത്തിയത്. പ്രത്യേകം ട്രഞ്ച് നിര്‍മിച്ച് ഇവയെ സംസ്‌കരിച്ചു. വെറ്റിനറി സര്‍വ്വകാലാശാല ഗവേഷക വിഭാഗം മേധാവി ഡോക്ടര്‍ കെ ദേവതയുടെ മേല്‍നോട്ടത്തിലായിരുന്നു ദയാവധം.
67 പശു, 23 എരുമ, 2 ആട് എന്നിവയെയാണ് ദയാവധത്തിന് വിധേയമാക്കിയത്. വളരെ ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യാ മരുന്ന് കുത്തിവെച്ചായിരുന്നു ദയാവധം. വെറ്റിനറി ഡോക്ടര്‍മാരടക്കം 9 പേരടങ്ങുന്ന സംഘം ദയാവധത്തിന് നേതൃത്വം നല്‍കി. മൂന്ന് മീറ്റര്‍ ആഴവും 90 മീറ്റര്‍ നീളത്തിലും ഒരുക്കിയ പ്രത്യേക ട്രഞ്ചില്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ചു.
മണ്ണുത്തിയിലെ പ്ലാന്റിലെത്തിച്ച് കൊല്ലാനായിരുന്നു ആദ്യം വെറ്റിനറി സര്‍വകലാശാലയുടെ ഉന്നതതല യോഗം തീരുമാമെടുത്തിരുന്നത്. എന്നാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇതിനെ എതിര്‍ത്തു. രോഗബാധയുള്ളവരെ
യാത്രചെയ്യിക്കുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ് എന്ന കാരണത്താലാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് എതിര്‍ത്തത്.
ഇതിനെ തുടര്‍ന്ന് തിരുവിഴാംകുന്ന് ഫാമില്‍ വെച്ച് ദയാവധം നടപ്പിലാക്കുകയായിരുന്നു. മനുഷ്യരിലേക്ക് പടര്‍ന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനിടയുള്ള രോഗമാണ് മാള്‍ട്ടപ്പനി. രോഗം ബാധിച്ചാല്‍ മന്ദത, ഗര്‍ഭഛിദ്രം, സന്ധിവേദന എന്നിവയാണുണ്ടാകുക. ഫാമില്‍ അവശേഷിക്കുന്ന കന്നുകാലികളെ തുടര്‍ന്നും പരിശോധനക്ക് വിധേയമാക്കുമെന്ന് ഫാം അധികൃതര്‍ അറിയിച്ചു.
Adjust Story Font
16