വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള അധികാരം ഫയര്‍ഫോഴ്സിന് നല്‍കണം: ലോക് നാഥ് ബെഹ്റ
വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള അധികാരം ഫയര്‍ഫോഴ്സിന് നല്‍കണം: ലോക് നാഥ് ബെഹ്റ
വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള അധികാരം ഫയര്‍ഫോഴ്സിന് നല്‍കണമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ.
വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള അധികാരം ഫയര്‍ഫോഴ്സിന് നല്‍കണമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. ഫയര്‍ഫോഴ്സിന്‍റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പരിപാടിക്കുള്ള അനുമതി കളക്ടര്‍ നല്‍കാവൂ എന്നാണ് ഫയര്‍ഫോഴ്സ് മേധാവിയായ ലോക്നാഥ് ബെഹ്റയുടെ നിലപാട്. വെടിക്കെട്ട് പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ബെഹ്റ മീഡിയവണിനോട് പറഞ്ഞു.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നിലവിലെ നിയമങ്ങള്‍ മാറ്റണമെന്ന നിര്‍ദ്ദേശം ഫയര്‍ഫോഴ്സ് മേധാവി ഉന്നയിക്കുന്നത്. സാങ്കേതികമായ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം വെടിക്കെട്ട് പോലുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഉചിതം. സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫയര്‍ഫോഴ്സിന് കഴിയും. അതുകൊണ്ടാണ് ആളുകള്‍ കൂടുന്ന വലിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ചുമതല ഫയര്‍ഫോഴ്സിന് നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബെഹ്റ തന്‍റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചു. അപകടങ്ങള്‍ കുറയ്ക്കാന്‍ നല്ലത് വെടിക്കെട്ട് നിരോധനമാണന്നാണ് ബെഹ്റയുടെ അഭിപ്രായം.
1985-ല്‍ ആളുകള്‍ കൂടുന്ന വലിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന അധികാരം ഫയര്‍ഫോഴ്സിന് നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
Adjust Story Font
16