വാട്ടര്‍ മെട്രോ പദ്ധതിക്ക് ഈ മാസം തുടക്കം
വാട്ടര്‍ മെട്രോ പദ്ധതിക്ക് ഈ മാസം തുടക്കം
819 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയോട് അനുബന്ധമായി നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി ഈ മാസം അവസാനം തുടക്കമാവും. 819 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പദ്ധതി ഗുണഭോക്താക്കളായ പഞ്ചായത്തുകളുടെയും നഗര സഭകളുടെയും അഭിപ്രായ ഏകീകരണത്തിനായി കെഎംആര്‍എല്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.
കൊച്ചി കോര്‍പ്പറേഷന്‍ സമീപത്തെ 4 നഗരസഭകള്‍ 6 പഞ്ചായത്തുകള്‍ എന്നിവയെ ജലമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. പൊതു ഗതാഗത സൌകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 819 കോടി ചിലവ് വരുന്ന പദ്ധതിയുടെ 80 ശതമാനം ജര്‍മന്‍ ഏജന്‍സിയുടെ വായ്പയും ബാക്കി സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ബോട്ടു ജെട്ടിയില്‍ നിന്ന് അനുബന്ധ യാത്രാ സൗകര്യം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, ബോട്ടുജെട്ടിയും അനുബന്ധ റോഡുകളും മെച്ചപ്പെടുത്തുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ബന്ധപ്പെട തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികള്‍ വാട്ടര്‍ മെട്രോയുമായി ഏകീകരിക്കണം. ഇതിനായി കെ.എം.ആര്‍.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി അതത് ഭരണ സമിതികള്‍ക്ക് പരിശീലനം നല്‍കും.
ബോട്ട് ജെട്ടികളുടെ വികസനം, റോഡ് വികസനം മുതലായവയ്ക്ക് സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്ക് അതത് തദ്ദേശ ഭരണകൂടങ്ങള്‍ നടപടി എടുക്കണം. പദ്ധതി ചിലവില്‍ 300 കോടി രൂപ സ്ഥലം ഏറ്റെടുപ്പിന് മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്. 38 ബോട്ടുജെട്ടികളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക, ഇവിടേക്ക് ബസ്സ്, ഓട്ടോറിക്ഷ മുതലായ സൌകര്യങ്ങളും ഏര്‍പ്പെടുത്തും. നിലവിലെ പദ്ധതി നിര്‍ദ്ദേശത്തില്‍ ആവശ്യമായ ഭേദഗതികള്‍ പിന്നീട് ഉണ്ടാകും.
Adjust Story Font
16