കാട്ടുമൃഗങ്ങളെ പേടിച്ച് പഠനം മുടക്കി കക്കയത്തെ കുട്ടികള്‍
കാട്ടുമൃഗങ്ങളെ പേടിച്ച് പഠനം മുടക്കി കക്കയത്തെ കുട്ടികള്‍
കക്കയത്തേക്കുളള പാതക്കരികെ 50 സെന്റ് സ്ഥലം വാങ്ങി. സ്‌കൂള്‍ പണിതു. പക്ഷേ വഴിയില്ലാത്തതും സ്‌കൂള്‍ നിര്‍മ്മാണത്തിലെ അപാകതയും കാരണം ഈ വര്‍ഷവും പുതിയ സ്‌കൂളില്‍ അധ്യയനം തുടങ്ങാനായില്ല.
കാട്ടുമൃഗങ്ങളെ പേടിച്ച് സ്‌കൂളില്‍ പോകാതിരിക്കുകയാണ് കോഴിക്കോട് കക്കയം അന്പലകുന്ന് ആദിവാസി കോളനിയിലെ കുട്ടികള്‍. കാട്ടാന ഇറങ്ങുന്ന വഴിയിലൂടെ വേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. ഇതിന് പരിഹാരമായി റോഡരികില്‍ സ്ഥലം വാങ്ങി സ്‌കൂള്‍ കെട്ടിടം പണിതെങ്കിലും വഴിയില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. ഇതോടെ സ്‌കൂളില്‍ ചേര്‍ന്ന കോളനിയിലെ കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല.
കക്കയം റിസര്‍വ് വനത്തോട് ചേര്‍ന്നുളള കെഎസ്ഇബിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎല്‍പി സ്‌കൂളാണിത്. ക്ലാസ്സിലുളളത് അമ്പലക്കുന്ന് ആദിവാസി കോളനിയില്‍ നിന്നുളള മൂന്ന് കുട്ടികള് മാത്രം. ഇവരെ കൂടാതെ ഏഴ് കുട്ടികള്‍ കൂടി സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ട്. പക്ഷേ പലരും ക്ലാസ്സില്‍ വരാറില്ല.
സ്‌കൂളില്‍ നിന്നും നേരെ കോളനിയിലേക്ക് ഞങ്ങള്‍ കയറി. കുട്ടികളില്‍ പലരും അവിടെയുണ്ട്.
കാട്ടാന ഇറങ്ങുന്ന സ്ഥലത്ത് കൂടി വേണം സ്‌കൂളിലെത്താന്‍. സ്‌കൂള്‍ മുറ്റത്ത് വരെ കാട്ടാന കയറും സ്‌കൂളിലേക്ക് കുട്ടികള്‍ പോകാന്‍ മടിക്കുന്നതിന്റെ കാരണം ഇതാണെന്ന് മൂപ്പന്‍ പറയുന്നു. ഇതിന് പരിഹാരമായാണ് സ്‌കൂള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കക്കയത്തേക്കുളള പാതക്കരികെ 50 സെന്റ് സ്ഥലം വാങ്ങി. സ്‌കൂള്‍ പണിതു. പക്ഷേ വഴിയില്ലാത്തതും സ്‌കൂള്‍ നിര്‍മ്മാണത്തിലെ അപാകതയും കാരണം ഈ വര്‍ഷവും പുതിയ സ്‌കൂളില്‍ അധ്യയനം തുടങ്ങാനായില്ല.
Adjust Story Font
16