ജിഷ വധം: ആയുധം കണ്ടെത്താനായില്ല
ജിഷ വധം: ആയുധം കണ്ടെത്താനായില്ല
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിട്ടും കൊലക്കുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിട്ടും കൊലക്കുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ചോദ്യചെയ്യല്‍ തുടരുകയാണ്. ജിഷയുടേതിന് സമാനമായരീതിയില്‍ സമീപകാലത്ത് സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളില്‍ അമീറുലിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കില്ല.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും പ്രതിയെ ചോദ്യം ചെയ്തെങ്കിലും കൊലക്ക് ഉപയോഗിച്ച് ആയുധം സംബന്ധിച്ച് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ പൊലീസിനായില്ല. മൂന്ന് തവണ ആയുധം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പ്രതി മൊഴിമാറ്റുകയും ചെയ്തു. ഇതിനുപുറമെ പ്രതിധരിച്ച വസ്ത്രം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ശേഷിക്കുന്ന തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. അതിനിടെ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീകള്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട റാന്നി, കരിയിലകുളങ്ങര, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ കേസില്‍ പ്രതിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. ഈ കൊലപാതകങ്ങളിലും മോഷണം നടന്നിട്ടില്ല എന്നതും കൃത്യം നടത്തിയതിലെ സമാനതകളുമാണ് ജിഷ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനിടയില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പ്രതിയെ തെളിവെടുപ്പിനായി അസമിലേക്ക് കൊണ്ടുപോകേണ്ടതില്ല എന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ തീരുമാനം.
Adjust Story Font
16