Quantcast

തെരുവുനായകളുടെ വന്ധ്യംകരണം: പ്രതിബന്ധങ്ങളേറെ

MediaOne Logo

Sithara

  • Published:

    14 July 2017 9:53 PM GMT

തെരുവുനായകളുടെ വന്ധ്യംകരണം: പ്രതിബന്ധങ്ങളേറെ
X

തെരുവുനായകളുടെ വന്ധ്യംകരണം: പ്രതിബന്ധങ്ങളേറെ

തെരുവ്നായകളെ വന്ധ്യംകരിക്കുന്നതിന് ആവിഷ്കരിച്ച സര്‍ക്കാര്‍ പദ്ധതി ഫലപ്രദമാകാത്തതാണ് തെരുവ്നായ ശല്യം രൂക്ഷമാകാന്‍ കാരണം.

തെരുവ്നായകളെ വന്ധ്യംകരിക്കുന്നതിന് ആവിഷ്കരിച്ച സര്‍ക്കാര്‍ പദ്ധതി ഫലപ്രദമാകാത്തതാണ് തെരുവ്നായ ശല്യം രൂക്ഷമാകാന്‍ കാരണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായവും സൌകര്യങ്ങളും ലഭിച്ചെങ്കില്‍ മാത്രമെ പദ്ധതി വിജയകരമായി നടപ്പിലാക്കാനാവൂ.

തെരുവുനായകളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയക്കും തുടര്‍പരിചരണത്തിനും ശേഷം അവയുടെ ആവാസ കേന്ദ്രത്തില്‍ തിരികെവിടുന്നതാണ് എബിസി പദ്ധതി. പല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും പരിചരണ കേന്ദ്രങ്ങളില്ല. ഉള്ളയിടത്ത് തന്നെ സ്ഥലപരിമിതിയുണ്ട്. ഡോക്ടര്‍മാരുടെയും നായപിടിക്കാന്‍ പരിശീലനം നേടിയവരുടെയും കുറവും പ്രധാന പ്രതിബന്ധങ്ങളാണ്. വന്ധ്യംകരിക്കപ്പെട്ട നായകള്‍ കൂടുതല്‍ ആക്രമണകാരികളാകുന്നതായി പരാതിയുണ്ട്. പദ്ധതിക്കെതിരായ പ്രതിഷേധവും തടസ്സമാകാറുണ്ട്. ഇതൊക്കെ ആയാലും മാലിന്യസംസ്കരണം ശാസ്ത്രീയമാവാതെ തെരുവുനായകളെ നിയന്ത്രിക്കാനാകില്ലെന്നതാണ് അനുഭവം.

TAGS :

Next Story