ദലിത് സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
ദലിത് സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
സംഘടനകളുടെ നേതാക്കള്‍ക്ക് ഗുണമുണ്ടായേക്കാമെങ്കിലും സമുദായങ്ങള്‍ക്ക് ഗുണകരമല്ല എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള .....
ദലിത് സംഘടനകളുടെ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. രോഹിത് വെമുല, ജിഷ വിഷയങ്ങളില്‍ ദലിത് സംഘടനകള്‍ ഒറ്റക്ക് നടത്തിയ സമരം ധ്രുവീകരണം ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള സമരമാണ് വേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മതേതരത്വവും വിമര്‍ശങ്ങളും എന്ന തലക്കെട്ടില്‍ യൂനിവേഴ്സിറ്റി സെനറ്റ് ചേംബറില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ദലിത് സംഘടനകളുടെ പ്രവര്‍ത്തനശൈലിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശം ഉന്നയിച്ചത്. രോഹിത് വെമുല, ജിഷ വിഷയങ്ങളില്‍ ദലിത് സംഘടനകള്‍ ഒറ്റക്ക് നടത്തിയ സമരം ഗുണം കണ്ടില്ല. സ്വത്വവാദം ഫാസിസത്തിനെതിരായ സമരനിര ഭിന്നിപ്പിക്കും. എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള സമരമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ വിശാല ഐക്യനിരയാണ് വേണ്ടത്. അല്ലാത്ത സമരങ്ങള്‍ കൊണ്ട് ദലിത് സംഘടനകളുടെ നേതാക്കള്‍ക്ക് ഗുണമുണ്ടായേക്കാമെങ്കിലും സമുദായങ്ങള്‍ക്ക് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16