Quantcast

വയനാടിന്റെ പരിസ്ഥിതി സംരക്ഷിച്ച് ബജറ്റ്

MediaOne Logo

Khasida

  • Published:

    24 Aug 2017 10:35 PM GMT

സംസ്ഥാന ബജറ്റില്‍ വയനാടിന് ലഭിച്ചത് പരിസ്ഥിതി സംരക്ഷണത്തിനും കൃഷിയ്ക്കുമുള്ള പദ്ധതികള്‍ മുതല്‍ എയര്‍ സ്ട്രിപ്പു വരെയാണ്.

സംസ്ഥാന ബജറ്റില്‍ വയനാടിന് ലഭിച്ചത് പരിസ്ഥിതി സംരക്ഷണത്തിനും കൃഷിയ്ക്കുമുള്ള പദ്ധതികള്‍ മുതല്‍ എയര്‍ സ്ട്രിപ്പു വരെയാണ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ ലഭിച്ച ബജറ്റില്‍ വയനാടിനെ കാര്‍ബണ്‍ തുല്യത ജില്ലയാക്കി മാറ്റാനുള്ള പദ്ധതികളുമുണ്ട്. കാര്‍ഷിക മേഖലയ്ക്കായി കബനീ നദിയുടെ സംരക്ഷണത്തിനും പദ്ധതിയുണ്ട്.

വയനാടിന്റെ തനത് പരിസ്ഥിതിയെ തിരിച്ചുകൊണ്ടുവരാന്‍ ജില്ലയെ കാര്‍ബണ്‍ തുല്യത പ്രദേശമായി മാറ്റാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നീര്‍ത്തട, തണ്ണീര്‍ തട സംരക്ഷണവും. വയലുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കാനുള്ള നിര്‍ദേശവുമുണ്ട്. കാര്‍ഷിക മേഖലയ്ക്കുള്ള വിവിധ പദ്ധതികളുമുണ്ട്. നെല്‍കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനത്തിനും ചക്ക സംസ്‌കരണത്തിനും പദ്ധതികള്‍. കാര്‍ഷിക മേഖലയ്ക്ക് ബദലായ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയ്ക്ക് പത്തു കോടി രൂപ. കബനി നദി ജലം കാര്‍ഷിക മേഖലയില്‍ ഉപയോഗിയ്ക്കുന്നതിനുള്ള പദ്ധതിയ്ക്ക് പത്തു കോടി രൂപയും ബജറ്റിലുണ്ട്.

വയനാട്ടിലെ മറ്റൊരു പ്രധാന പ്രശ്‌നമായ, വന്യമൃഗ ശല്യം പരിഹരിയ്ക്കാന്‍ നൂറ് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാടും നാടും തമ്മില്‍ വേര്‍തിരിയ്ക്കാനാണ് പദ്ധതി. ആദിവാസി ഭവന നിര്‍മാണത്തിനായി പി.കെ.കാളന്റെ പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ആദിവാസി ഭൂമി വിതരണത്തിനും പ്രത്യേക പദ്ധതിയുണ്ട്. പശ്ചാത്തല മേഖലയുടെ വികസനത്തിനും കോടികള്‍ വകയിരുത്തി. വയനാടിനായി എയര്‍സ്ട്രിപ്പും പ്രഖ്യാപിച്ചു. എന്നാല്‍, മെഡിക്കല്‍ കോളജ്, ബദല്‍ റോഡുകള്‍ എന്നിവയ്ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല.

TAGS :

Next Story