Quantcast

വിവേചനത്തിനെതിരെ സഹകരണ ബാങ്കുകളുടെ ഹരജി പരിഗണിക്കുന്നത് മാറ്റി

MediaOne Logo

Sithara

  • Published:

    30 Aug 2017 4:18 PM GMT

വിവേചനത്തിനെതിരെ സഹകരണ ബാങ്കുകളുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
X

വിവേചനത്തിനെതിരെ സഹകരണ ബാങ്കുകളുടെ ഹരജി പരിഗണിക്കുന്നത് മാറ്റി

പൊതുജനങ്ങള്‍ക്ക് നോട്ട് മാറി കൊടുക്കാന്‍ അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹരജി

റിസര്‍വ് ബാങ്കിന്‍റെ വിവേചനത്തിന് എതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹാജരാവും. പൊതുജനങ്ങള്‍ക്ക് നോട്ട് മാറി കൊടുക്കാന്‍ അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹരജി.നോട്ട് മാറ്റാന്‍ മറ്റ് ബാങ്കുകള്‍ക്ക് അവസരമുള്ളപ്പോള്‍ സഹകരണബാങ്കുകള്‍ക്ക് അതിനുള്ള അവകാശം നല്‍കാത്തത് വിവേചനമാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കല്ലേറ്റിങ്കര സഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story