ദേശീയഗാന കേസ്: നട്ടെല്ല് തല്ലിഒടിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കമല്‍സി
ദേശീയഗാന കേസ്: നട്ടെല്ല് തല്ലിഒടിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കമല്‍സി
ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു
ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍സി ചവറയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസും നല്‍കി. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കമല്‍സി ആരോപിച്ചു.
രാത്രി 9 മണിയോടെയാണ് കരുനാഗപ്പള്ളി പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കമല്‍സി ചവറയെ വിട്ടയച്ചത്. രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് മോചനം. 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കാട്ടി നോട്ടീസും നല്‍കി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കമല്‍സിയെ രാത്രി ബീച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ എത്തിയാണ് കരുനാഗപ്പള്ളി എസ്ഐയും സംഘവും കമല്‍സിയെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വീണ്ടും നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഇതിനിടയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്ഐ തന്നെ ഭീഷണിപ്പെടുത്തിയതായി കമല്‍സി ആരോപിച്ചു. തന്‍റെ ഭാര്യയുടെ ജാതി പറഞ്ഞ് അപമാനിച്ചതായും കമല്‍സി പറഞ്ഞു.
കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കാനും പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ കമല്‍സിയെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സുഹൃത്ത് ഷഫീഖിന് എതിരെ നടക്കാവ് പോലീസ് കേസ് എടുത്തു. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി കാട്ടിയാണ് കേസ്.
Adjust Story Font
16