Quantcast

പരവൂരില്‍ നടന്നത് മത്സരകമ്പമെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി

MediaOne Logo

admin

  • Published:

    23 Nov 2017 5:33 PM GMT

പരവൂരില്‍ നടന്നത് മത്സരകമ്പമെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി
X

പരവൂരില്‍ നടന്നത് മത്സരകമ്പമെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി

വെടിക്കെട്ട് അപകടത്തിന്റെ കാരണം പടക്ക നിര്‍മ്മാണത്തിലെ സുരേന്ദ്രന്‍റെ അശ്രദ്ധയെന്ന് കൃഷ്ണന്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പരവൂരില്‍ നടന്നത് മല്‍സരക്കമ്പമെന്ന് കരാറുകാരന്റെ സ്ഥിരീകരണം. മത്സരക്കമ്പം നടത്തി മടങ്ങിയ ശേഷമാണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ഹരജിയില്‍ പറഞ്ഞു. അപകടത്തിന് കാരണക്കാരന്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രനാണെന്നും ഹരജിയില്‍ ആരോപിച്ചു.

കരാറുകാരനായ കൃഷ്ണന്‍കുട്ടി, ഭാര്യ അനാര്‍ക്കലി എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയിലാണ് മത്സരക്കമ്പം സ്ഥിരീകരിച്ചത്. മരിച്ച സുരേന്ദ്രനാണ് വീര്യം കൂടിയ പടക്കങ്ങളുണ്ടാക്കിയത്. ഉയര്‍ന്നു പൊങ്ങി ഉഗ്രശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങളായിരുന്നു അവ. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത പടക്കങ്ങള്‍ മുഴുവന്‍ സുരേന്ദ്രന്റേതായിരുന്നു. താനുപയോഗിച്ചത് ഉഗ്രശബ്ദമില്ലാത്ത ചെറുപടക്കങ്ങളായിരുന്നുവെന്നും കൃഷ്ണന്‍കുട്ടി ഹരജിയില്‍ പറയുന്നു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും. ഒളിവില്‍ കഴിയുന്ന കൃഷ്ണന്‍കുട്ടിക്കായുള്ള തെരച്ചില്‍ ക്രൈംബ്രാഞ്ച് വടക്കന്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.

അതേസമയം, കേസില്‍ കരിമരുന്ന് തൊഴിലാളികളായ സജി ബേബി. അജി, സൈജു എന്നിവരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

TAGS :

Next Story