എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വയനാട് തെരഞ്ഞെടുപ്പ് ചൂടില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വയനാട് തെരഞ്ഞെടുപ്പ് ചൂടില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ പരസ്യ പ്രചാരണവും ആരംഭിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ പരസ്യ പ്രചാരണവും ആരംഭിച്ചു. ജില്ലയിലെ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ സിപിഎമ്മാണു മത്സരിയ്ക്കുന്നത്. യുഡിഎഫ് ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വയനാട്ടിലെ പ്രധാന ശ്രദ്ധാകേന്ദ്രം കല്‍പറ്റ മണ്ഡലമാണ്. സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ മത്സരിയ്ക്കുന്ന മണ്ഡലമാണ് കല്‍പറ്റ. യുഡിഎഫില്‍ ജനതാദള്‍ യുനൈറ്റഡ് മത്സരിയ്ക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും എം വി ശ്രേയാംസ് കുമാറായിരിക്കും രംഗത്തിറങ്ങുക. നിരവധി സമരങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മണ്ഡലത്തില്‍ സുപരിചിതനാണ് സി കെ ശശീന്ദ്രന്‍.
തിരുനെല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന ഒ ആര്‍ കേളുവാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിലവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. സംവരണ മണ്ഡലമായ മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയായിരിയ്ക്കും കേളുവിന്റെ എതിരാളി. സിപിഎം മഹിളാ പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായ രുഗ്മിണി സുബ്രഹ്മണ്യനാണ് സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ഥി. നിലവില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റാണ്. പട്ടിക വര്‍ഗ സംവരണ മണ്ഡലമാണ് ബത്തേരിയും. നിലവിലെ എംഎല്‍എ ഐ സി ബാലകൃഷ്ണനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി.
Adjust Story Font
16