Quantcast

ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു

MediaOne Logo

admin

  • Published:

    15 Dec 2017 4:53 AM GMT

ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു
X

ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നിര്‍ണായക തെളിവായേക്കാവുന്ന ഡിഎന്‍എ ഫലം ലഭിച്ചു.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു. ജിഷയുടെ വസ്ത്രത്തില്‍ നിന്ന് ശേഖരിച്ച ഉമിനീരില്‍ നിന്നാണ് ഡിഎന്‍എ തിരിച്ചറിഞ്ഞത്. പ്രതിയെ സംബന്ധിച്ച പൂര്‍ണരൂപം ലഭ്യമായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലപറഞ്ഞു.
ശാസ്ത്രീയമായ തെളിവുകളുടെ അഭാവമായിരുന്നു കോസന്വേഷണത്തിന് കാര്യമായ തടസ്സമുണ്ടാക്കിയത്. ജിഷയുടെ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ശാസ്ത്രീയ തെളിവുകളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് പരിശോധനക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് ഡിഎന്‍എ തിരിച്ചറിഞ്ഞത്. ഈ ഒറ്റ തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനാവുമെന്നതാണ് പ്രത്യേകത. ഇനിയങ്ങോട്ടുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകും ഡിഎന്‍എ ഫലം.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളവരില്‍ ആരുടെയുമല്ല ഡിഎന്‍എ ഫലമെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും. ജിഷയുടെ ശരീരത്തിന്റെ പിറകുവശത്ത് കടിയേറ്റ പാടുകളുണ്ടായിരുന്നു. ഈ ഭാഗത്തെ വസ്ത്രത്തില്‍ നിന്നു ശേഖരിച്ച ഉമിനീരാണ് പരിശോധിച്ചത്.

TAGS :

Next Story