Quantcast

സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

MediaOne Logo

Sithara

  • Published:

    19 Dec 2017 6:29 PM GMT

സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി
X

സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും കോടതി

ഡിജിപി സ്ഥാനത്തേക്ക് ടിപി സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി. രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി. സെന്‍കുമാറിനെ എത്രയും പെട്ടെന്ന് പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കോടതി ഉത്തരവ്. സെന്‍കുമാറിനോട് സംസ്ഥാന സര്‍ക്കാര്‍ നീതി കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്‍റെ വാദങ്ങള്‍ കോടതി തള്ളി. ജിഷ വധക്കേസ്, പുറ്റിങ്ങള്‍ അപകട കേസ് എന്നീ കേസുകളില്‍ സെന്‍കുമാറിന് വീഴ്ച പറ്റിയതായി സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമായ വിധിയാണ്. സര്‍ക്കാരിനെ കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. ഇത്രയും കാലം കാത്തിരുന്നില്ലെ, ഇനി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഡിജിപി സ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു ഉദ്യോഗസ്ഥ സ്വീകരിച്ച നിലപാട് തന്നെ ഏറെ വേദനിപ്പിച്ചെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു,

സുപ്രീംകോടതിയുടെ പ്രകാശ് സിങ് കേസിലെ വിധിയുടെ ലംഘനമാണെന്നാണ് സെന്‍കുമാറിന്‍റെ വാദം. കേരളം പൊലീസ് ആക്ട് പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാറും വാദിച്ചു.

TAGS :

Next Story