സഭാനാഥനായി ശ്രീരാമകൃഷ്ണന്‍
സഭാനാഥനായി ശ്രീരാമകൃഷ്ണന്‍
അപ്രതീക്ഷിതമായാണ് സിപിഎമ്മിലെ യുവ എംഎല്‍എ ആയ പി ശ്രീരാമകൃഷ്ണനെ തേടി സ്പീക്കര്‍ സ്ഥാനം എത്തിയത്.
അപ്രതീക്ഷിതമായാണ് സിപിഎമ്മിലെ യുവ എംഎല്‍എ ആയ പി ശ്രീരാമകൃഷ്ണനെ തേടി സ്പീക്കര്‍ സ്ഥാനം എത്തിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ശ്രീരാമകൃഷ്ണന്‍ രണ്ടാം തവണയാണ് പൊന്നാനി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തുന്നത്.
2011ലെ തെരഞ്ഞെടുപ്പിലാണ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തിന്റെ എംഎല്‍എ ആകുന്നത്. ഇത്തവണയും പൊന്നാനിയില്‍ നിന്ന് തന്നെയാണ് ശ്രീരാമകൃഷ്ണന്‍ കൂടുതല്‍ ജന പിന്തുണയോടെ വിജയിച്ചത്. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ പഠനകാലത്ത് യൂണിയന്‍ കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാനായി. 1988-89 ല്‍ യൂണിയന്‍ ചെയര്‍മാനും സെനറ്റ് അംഗവുമായിരുന്നു. പിന്നീട് 1990 ല്‍ സിന്‍ഡിക്കേറ്റ് മെമ്പറായി.
എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി, 2005 ല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, 2007 ല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, 2006 മുതല്‍ 2011 വരെ യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്,. യുവധാര മാസികയുടെ എംഡി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറാണ്. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് ശ്രീരാമകൃഷ്ണന്‍. സമരങ്ങളുടെ മുന്‍നിരയില്‍ ഉണ്ടാവുന്ന ശ്രീരാമകൃഷ്ണന്‍ സൌമ്യനായ പ്രാസംഗികനും വിഷയങ്ങള്‍ ഗൌരവത്തോടെ പഠിക്കുന്ന എംഎല്‍എയുമാണ്.
Adjust Story Font
16