ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു: സുധീരന്‍
ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു: സുധീരന്‍
ഹൈകമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ആരും ഉന്നയിച്ചിട്ടില്ലെന്ന് വി എം സുധീരന്‍
സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്രമായ പുനഃസംഘടനക്ക് സാധ്യത. ഡിസിസി പ്രസിഡന്‍റുമാരെ ഉള്‍പ്പെടെ മാറ്റാന്‍ സാധ്യതയുണ്ട്. യുവാക്കളെ കൂടുതല്‍ നേതൃരംഗത്തേക്ക് കൊണ്ടുവന്നേക്കും. ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായി വിഎം സുധീരന്‍ ഡല്‍ഹി ചര്‍ച്ചകള്‍ക്കുശേഷം അറിയിച്ചു. അതേ സമയം ഗ്രൂപ്പുകളുടെ സഹകരണമില്ലായ്മ നേതൃത്വത്തിന് വെല്ലുവിളിയാകും.
നേതൃമാറ്റ ചര്‍ച്ചകളില്‍ തീരുമാനമെടുത്തില്ലെങ്കിലും താഴെത്തലം മുതല്‍ കെപിസിസി തലം വരെ പുനഃസംഘടന കോണ്‍ഗ്രസില്‍ നടന്നേക്കും. പുനസംഘടനക്ക് ഹൈകമാന്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമല്ലാത്ത അംഗങ്ങളെ മാറ്റി പുതിയവരെ നിയമിക്കും. ഡിസിസിയിലെ ജംപോ കമ്മറ്റിയില്‍ പലര്‍ക്കും സ്ഥാന ചലമുണ്ടാകും. പല ഡിസിസി പ്രസിഡന്‍റുമാര്‍ക്കും സ്ഥാനം പോകും. ജില്ലാ തലങ്ങളിലും കെപിസിസിയിലും യുവനേതാക്കള്‍ക്ക് കൂടുതല്‍ സ്ഥാനം ലഭിക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നുണ്ട്.
എന്നാല്‍ നേതൃമാറ്റം ശക്തമായി ആവശ്യപ്പെടുന്ന എ വിഭാഗത്തിന്‍റെയും നേതൃമാറ്റത്തിനോട് താല്‍പര്യമുള്ള ഐ വിഭാഗത്തിന്‍റെയും സഹകരണം എത്രത്തോളം ലഭിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്. നേതൃമാറ്റമില്ലാത്തെ മുന്നോട്ടുപോകില്ലെന്ന നിലപാടില്‍ എ വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. ഐ വിഭാഗത്തിലും ഒരു വിഭാഗം ഈ നിലപാടുകാരാണ്. ഡല്‍ഹി ചര്‍ച്ചകള്‍ക്കു ശേഷം ഇരു വിഭാഗവും സ്വീകരിക്കുന്ന നിലപാടുകളായിരിക്കും പുനഃസംഘടന ഉള്‍പ്പെയെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാവി നിര്‍ണയിക്കുക.
Adjust Story Font
16