കലാഭവന്‍ മണിയുടെ മരണം സിബിഐക്ക്
കലാഭവന്‍ മണിയുടെ മരണം സിബിഐക്ക്
സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി
നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷണത്തിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ. ആഭ്യന്തര വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇത് സംബന്ധബിച്ചവിജ്ഞാപനം പുറത്തിറക്കി.സിബിഐ അന്വേഷണം വേണമെന്ന മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമക്യഷ്ണന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിപ്രായവും,വിദഗ്ധ നിയമോപദേശവും ലഭിച്ച ശേഷമാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് ആറിന് കലാഭവന്‍ മണി മരിച്ചത് സ്വഭാവികമരണമാണോ,കൊലപാതകമാണോയെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം.മണിയുടെ ബന്ധുക്കളും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ നടപടി.
തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്.സിബിഐ വ്യത്തങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന സൂചനയുമുണ്ട്.
Adjust Story Font
16