Quantcast

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കെ വി തോമസ് എംപി ലോക്സഭയില്‍

MediaOne Logo

Subin

  • Published:

    14 Jan 2018 7:00 PM GMT

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കെ വി തോമസ് എംപി ലോക്സഭയില്‍
X

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കെ വി തോമസ് എംപി ലോക്സഭയില്‍

ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വർക്കിങ്ങ് ജേണലിസ്റ്റ് നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും ദൃശ്യ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നിലവില്‍ നിയമമില്ലെന്നും കെ വി തോമസ് പറഞ്ഞു

ദൃശ്യമാധ്യമരംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ വി തോമസ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. മാധ്യമരംഗത്തെ തൊഴിൽചൂഷണം തടയാൻ സര്‍ക്കാര്‍ ഇടപെടണം. ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വർക്കിങ്ങ് ജേണലിസ്റ്റ് നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും ദൃശ്യ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നിലവില്‍ നിയമമില്ലെന്നും കെ വി തോമസ് പറഞ്ഞു. നിലവില്‍ അച്ചടിമാധ്യമങ്ങളിലെ തൊഴിലാളികള്‍ മാത്രമാണ് വർക്കിങ്ങ് ജേണലിസ്റ്റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്നത്.

TAGS :

Next Story